- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ടു; രക്തം വാര്‍ന്ന് അഞ്ചു വയസ്സുകാരന് ദാരുണ മരണം
ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ടു; രക്തം വാര്‍ന്ന് അഞ്ചു വയസ്സുകാരന് ദാരുണ മരണം
കൊല്ലം: കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ടതിനെ തുടര്‍ന്ന് അഞ്ചുവയസ്സുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. പേരയം കുമ്പളം വിളയിലഴികത്ത് സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ എസ്. സുനീഷ് (5) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് കുട്ടിയെ തനിച്ചിരുത്തി അമ്മ കുളിക്കാന്‍ പോയ സമയത്താണ് അപകടം. വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദന്‍ ടീപ്പോയ്യില്‍ കയറി നിന്നപ്പോള്‍ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറുകയായിരുന്നു.
കുളി കഴിഞ്ഞഅ അമ്മ റൂബി വന്ന് നോക്കുമ്പോള്‍ എയ്ദന്‍ ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിന്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാര്‍ന്ന് പോകാന്‍ കാരണം.
കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട് കുമ്പളം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. സഹോദരന്‍: ആരോണ്‍ എസ്. സുനീഷ്.