- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വര്‍ സ്വാധീനമുള്ള നേതാവ്; കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണം; ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണെന്നും കെ.സുധാകരന് എംപി
അന്‍വര്‍ സ്വാധീനമുള്ള നേതാവ്; കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണം
കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ റിസള്‍ട്ടാണ് നിലമ്പൂരിലെ യുഡിഎഫ് വിജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന് എംപി. പിണറായി സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. ഇനിയൊരു തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷ വേണ്ട. ഈ സര്‍ക്കാരിനെ ജനം അത്രയ്ക്ക് വെറുത്തു കഴിഞ്ഞു.
യുഡിഎഫിന്റെ ഐക്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം കൂടിയാണിത്. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് തന്റെ വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്.അത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കെ.സുധാകരന് പറഞ്ഞു.
Next Story