- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലില്‍ മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്: കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
അറബിക്കടലില്‍ മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്
കൊച്ചി: അറബിക്കടലില്‍ തീ പിടിച്ച മറ്റൊരു കപ്പലില്‍ നാവികസേനയുടെ അതിവേഗ രക്ഷാദൗത്യം. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പലാവു രാജ്യത്തിന്റെ കൊടി പേറുന്ന എംടി വൈഐ ചെങ് 6 എന്ന കപ്പലാണു നാവികസേന തീപിടിത്തത്തില്‍നിന്നു രക്ഷപെടുത്തിയത്. കപ്പലിന്റെ എഞ്ചിന്‍ മുറിയിലാണു തീ പടര്‍ന്നത്. തീ പൂര്‍ണമായും അണച്ചതായും കപ്പലിലെ 14 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപെടുത്തിയതായും നാവികസേന അറിയിച്ചു.
ജൂണ്‍ 29നാണ് തീപിടിത്തം ഉണ്ടായത്. യുഎഇയിലെ ഫുജൈറയ്ക്ക് 80 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന്റെ എഞ്ചിന്‍ മുറിയില്‍ തീ പിടിച്ച വിവരം നോര്‍ത്ത് അറബിക്കടലില്‍ വിന്യസിച്ചിരുന്ന ഐഎന്‍എസ് ടാബറിന് ലഭിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തേക്കു കുതിച്ച നാവിക സേന കപ്പല്‍ അപകട സ്ഥലത്തെത്തി ഒരു വിഭാഗം ജീവനക്കാരെ തങ്ങളുടെ കപ്പലിലേക്കു മാറ്റി. തുടര്‍ന്നു കപ്പല്‍ ക്യാപ്റ്റനൊപ്പം നാവിക സേനയുടെ രക്ഷാസംഘം തീ പൂര്‍ണമായി അണയ്ക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐഎന്‍എസ് ടാബര്‍ സ്ഥലത്തു തുടരുന്നതായും നാവികസേന വ്യക്തമാക്കി.