- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; കോഴിക്കോട് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മരണം ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്കിയ പിന്നാലെ
ചേലാകർമത്തിനായി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു; രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന് എമിന് ആദമാണു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചേലാകര്‍മത്തിനു മുന്നോടിയായി ഇന്നലെ രാവിലെയായിരുന്നു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ചേലാകര്‍മം നടത്തുന്നതിനായി കുഞ്ഞിനു മരുന്നു നല്കിയ ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അല്പസമയത്തിനു ശേഷം കുഞ്ഞു മരിച്ചതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
Next Story