- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറില്‍ കടത്തിയ കാല്‍കിലോ എംഡിഎംഎ പിടിച്ച കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്‍
കാറില്‍ കടത്തിയ കാല്‍കിലോ എംഡിഎംഎ പിടിച്ച കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്‍
ഉദുമ : കാറില്‍ കടത്തിയ കാല്‍കിലോ എംഡിഎംഎ പിടിച്ച കേസില്‍ മൂന്ന് പേരെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് അടിയറപ്പാറ രഹാന മന്‍സിലിലെ കെ.പി. മുഹമ്മദ് അജ്മല്‍ കരീം (26), പാലക്കാട് മണ്ണാര്‍ക്കാട് കോള്‍പ്പാടം തെങ്കര വെള്ളാപ്പുള്ളി വീട്ടില്‍ വി.പി. ജെംഷാദ് (31), മണ്ണാര്‍ക്കാട് കുഞ്ചക്കോട് തെങ്കര പാലത്തും വീട്ടില്‍ ഫായിസ് (26) എന്നിവരെയാണ് ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പെരിയ മുത്തനടുക്കത്ത് കാറില്‍ കടത്തിയ 256.02 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ബേക്കല്‍ പോലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. ഇവര്‍ക്ക് ഈ ലഹരിമരുന്ന് വിറ്റത് വെള്ളിയാഴ്ച പിടിയിലായ ഈ മൂന്നുപേരും ചേര്‍ന്നാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ് പറഞ്ഞു. നേരത്തെ പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആറുപേരെയും വൈകാതെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസ്, എസ്‌ഐ എം. സവ്യസാചി, പ്രൊബേഷനറി എസ്‌ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, മനു കൃഷ്ണന്‍, ജില്ലാ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാര്‍, ഭക്ത ശൈവല്‍, സുഭാഷ്, കെ.കെ. സജീഷ്, സുഭാഷ് ചന്ദ്രന്‍, എം. സന്ദീപ് മനോജ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.