ഒറ്റപ്പാലം: പാലക്കാട് വാണിയംകുളത്ത് ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡയാലിസിസ് രോഗി മരിച്ചു. മായന്നൂര്‍ പൂളയ്ക്കല്‍ വീട്ടില്‍ പത്മാവതി (64) ആണ് മരിച്ചത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം രാത്രി മായന്നൂരിലെ വീട്ടിലേക്കു പോകുന്നതിനിടെ ആയിരുന്നു അപകടം.

എതിരെ വന്ന മിനി ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പത്മാവതിയുടെ മക്കള്‍ പ്രസീജ, ജിഷ, മരുമകന്‍ അയ്യപ്പദാസ് എന്നിവര്‍ക്കും പരുക്കേറ്റു.