- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലക്കരയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി; കേസെടുത്ത് പോലിസ്: ഇരുവര്‍ക്കും സസ്പെന്ഷന്
ചേലക്കരയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി; കേസെടുത്ത് പോലിസ്
തൃശ്ശൂര്‍: തൃശ്ശൂര്‍ ചേലക്കരയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ തമ്മില്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയും. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ചേലക്കര പോലിസ് കേസെടുത്തു. ഇരുവരെയും അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ്കുമാറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇരുവരുടെയും ചോലക്കോടുള്ള വീടുകള്‍ക്ക് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി വാക്ക്തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.
ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഇരുവരും ചികിത്സ തേടി. അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെ പല വിഷയങ്ങളിലും മുന്‍കാലങ്ങളിലും ഇവര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.