- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നും വീണു മരിച്ചു; അപകടം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യാത്ര ചെയ്യവെ
മലയാളി യുവതി ട്രെയിനില്‍ നിന്നും വീണു മരിച്ചു
ചെന്നൈ: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്‌നിയാണു (30) മരിച്ചത്. ഭര്‍ത്താവ് രാജേഷിനും മകള്‍ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ തിരുവനന്തപുരംചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ നിന്നും വീഴുക ആയരുന്നു.
ജോലാര്‍പെട്ടിനു സമീപം എത്തിയപ്പോള്‍ ശുചിമുറിയിലേക്കു പോയ രോഷ്‌നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. രാജേഷ് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലില്‍ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story