ബെംഗളൂരു: മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വെള്ളങ്ങാട് മൊട്ടേമല്‍ വീട്ടില്‍ ഹരീന്ദ്രന്റെ മകന്‍ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് ഹൃദരാഗിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പീനിയ രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാഗിണി. സഹോദരി: ഹൃദന്യ.