ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആരാധ്യ (14)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.