- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയര്‍ ട്രേഡിങിന്റെ പേരില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചീമേനി സ്വദേശിക്ക് നഷ്ടമായത് 22.38 ലക്ഷം രൂപ
ഷെയര്‍ ട്രേഡിങിന്റെ പേരില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചീമേനി സ്വദേശിക്ക് നഷ്ടമായത് 22.38 ലക്ഷം രൂപ
ചീമേനി: ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഷെയര്‍ ട്രേഡിങ്ങിനായി നിക്ഷേപം നടത്തിയ ആള്‍ക്ക് പണം നഷ്ടമായി. ചീമേനി സ്വദേശി പി. ശ്രീധരനാണ് 22.38 ലക്ഷം രൂപ നഷ്ടമായതിനെ തുടര്‍ന്ന് ചീമേനി പോലീസില്‍ പരാതി നല്‍കിയത്. ഫെയ്സ്ബുക്ക്, വാട്ട്‌സാപ്പ് എന്നീ സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് യുടിഐ എഎംസി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഷെയര്‍ ട്രേഡിങ് എന്ന പേരില്‍ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുകയായിരുന്നു.
ജൂണ്‍ 16 മുതല്‍ ജൂലായ് 30 വരെയുള്ള കാലായളവില്‍ ശ്രീധരന്‍ വിവിധ അക്കൗണ്ടുകളില്‍നിന്നും പ്രതികള്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് തവണകളായി പണം അടയ്ക്കുകയായിരുന്നു. മുടക്കുമുതലോ ലാഭമോ കിട്ടാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഷെയര്‍ ട്രേഡിങ്, തട്ടിപ്പ്, ചീമേനി സ്വദേശി, 22 ലക്ഷം, share trading, fraud, 22 lakh lost
Next Story