- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്നു; വെടിയുതിര്‍ത്തത് അജ്ഞാത സംഘം
ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്നു
പട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് രാജ്കുമാര്‍ റായെ വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രി പട്നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ആറു വെടിയുണ്ടകള്‍ പോലിസ് കണ്ടെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം നിലനില്‍ക്കെയാണ് സംഭവം. രഘോപോര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടായിരുന്ന നേതാവായിരുന്നു രാജ്കുമാര്‍. അതേസമയം വസ്തുത്തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
Next Story