- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെയും സ്ത്രീകളെയും ആക്രമിച്ച ഒരു ഭരണാധികാരിക്കും ചരിത്രം മാപ്പ് നല്‍കിയിട്ടില്ല: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
കുഞ്ഞുങ്ങളെയും സ്ത്രീകളെയും ആക്രമിച്ച ഒരു ഭരണാധികാരിക്കും ചരിത്രം മാപ്പ് നല്‍കിയിട്ടില്ല: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
പത്തനംതിട്ട: കുഞ്ഞുങ്ങളെയും സ്ത്രീകളെയും ആക്രമിച്ച ഒരു ഭരണാധികാരിക്കും ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. പത്തനംതിട്ടയില്‍ ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമാ സംഘടിപ്പിച്ച നബിദിന സന്ദേശ റാലിയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാനവ സൗഹാര്‍ദ്ദ മഹാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം അംഗീകരിച്ച ചേര്‍ത്ത് നിര്‍ത്തലിന്റെ ഭരണഘടന മദീനയില്‍ അസതരിപ്പിച്ച പ്രവാചകന്റെ സാംസ്‌കാരിക വിപ്ലവമാണ് സമാധാനം സ്ഥാപിക്കാനും ഗസ്സയെ മോചിപ്പിക്കാനും ഇന്ന് ആവശ്യം. ഫലസ്തീന്‍ മോചനത്തിന് വേണ്ടിയുള്ള അനുനയ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി കെ എല്‍ എം ജില്ലാ പ്രസിഡന്റ് സി എച്ച് സൈനുദ്ദീന്‍ മൗലവി സിറാജി അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട മുസ്്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി, വായ്പുര്‍ റഹ്‌മത്തുല്‍ അനാം പ്രിന്‍സിപ്പല്‍ ഉസ്താദ് കല്ലൂര്‍ അബ്ദുള്‍റഹിം മൗലവി, സംഘടനാ ഭാരവാഹികളായ മുഹമ്മദ് സ്വാലിഹ് മൗലവി അല്‍ ഖാസിമി, ഹാഫിസ് ബുസുരി മൗലവി, ഹാഫിസ് സാജിദ് റഷാദി സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി മസ്ജിദ് ജങ്ഷനില്‍ നിന്നും ആരംഭിച്ച നബിദിന സന്ദേശ റാലിക്ക് മണ്ണടി അര്‍ഷദ് ബദരി, എം എച്ച് അബ്ദുറഹീം മൗലവി ളാഹ, സൈനുദ്ദീന്‍ മൗലവി, ഹാജി യുസഫ് മോളൂട്ടി, സൈനുദ്ദീന്‍ ബാഖവി, അഫ്സല്‍ പത്തനംതിട്ട, മുഹമ്മദ് ഷാഫി മൗലവി, അമാനുല്ല ബാഖവി, അബ്ദുല്‍ ലത്തീഫ് ബാഖവി, സക്കരിയ മൗലവി ബാഖവി, അനസ് മൗലവി, നജീബ് മൗലവി, ഷഫീഖ് മൗലവി, നാസിര്‍ മൗലവി ചേരിക്കല്‍, എച്ച് അബ്ദുല്‍ റസാഖ് ചിറ്റര്‍, സ്വാലിഹ് നാരങ്ങാനം, മുഹമ്മദ് റാഷിദ് കുലശേഖരപതി, ത്വല്‍ഹ ഏഴംകുളം, അബ്ദുല്ല മൗലവി ചിറ്റാര്‍, ഹാഫിസ് അബ്ദുസമീഹ് മൗലവി, അയൂബ് മൗലവി, താജുദ്ദീന്‍ അടൂര്‍ നേതൃത്വം നല്‍കി.