- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി; ആറു വയസ്സുകാരിയായ മകള്‍ മരിച്ചു; മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന: ഭര്‍ത്താവ് മരിച്ചത് രണ്ടാഴ്ച മുന്‍പ്
അമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി
തൃശൂര്‍: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ അമ്മയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആറു വയസ്സുകാരിയായ മകള്‍ മരിച്ചു. അമ്മയുടെയും മകന്റെയും നില ഗുരുതരമായി തുടരുകയാണ്. മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കരുതുന്നു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ചേലക്കര മേപ്പാടം കോല്‍പുറത്ത് ഷൈലജയുടെ മകള്‍ അണിമയാണു മരിച്ചത്. ഷൈലജ(34)യെയും മകന്‍ അക്ഷയ്(4)യെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയും ആരെയും പുറത്തു കാണാത്തതിനാല്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൂവരെയും അവശനിലയില്‍ കണ്ടത്. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അണിമ മരിച്ചിരുന്നു. ചേലക്കര സിജിഇഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അണിമ.