- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗേറ്റ് അടക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഒന്നര വയസുകാരന് മരിച്ചു
ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; ഒന്നര വയസുകാരന് മരിച്ചു
ആലപ്പുഴ: ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. നിരക്കി മാറ്റുന്ന ഗേറ്റ് തുറക്കുന്നതിനിടെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുക ആയിരുന്നു.
കഴിഞ്ഞ 22ന് രാവിലെ 11ന് പഴവീട്ടിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. അശ്വതിയുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വൈക്കത്തു നിന്നു കാണാനെത്തിയതായിരുന്നു അഖിലും കുടുംബവം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടി അന്നു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ ആയിരുന്നെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈക്കത്തെ വീട്ടില്‍ സംസ്‌കരിച്ചു.