ഫോര്‍ട്ട്‌കൊച്ചി: കൊച്ചിതീരത്ത് കപ്പലിടിച്ച് മീന്‍പിടിത്ത വള്ളത്തിന് കേടുപാടുണ്ടായ സംഭവത്തില്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി കപ്പല്‍ കമ്പനിയുടെ ഒത്തു തീര്‍പ്പ്. കപ്പല്‍ ഇടിച്ചതിനേത്തുടര്‍ന്ന് വള്ളത്തിലുണ്ടായിരുന്ന വലയും മീനും നഷ്ടപ്പെട്ടിരുന്നു. എംഎസ്സി കമ്പനിയുടെ സില്‍വര്‍-രണ്ട് എന്ന കപ്പലാണ് ഇടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവെച്ചാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്. വള്ളത്തിന്റെ ഉടമയ്ക്ക് 18 ലക്ഷം രൂപ കപ്പല്‍ കമ്പനി നഷ്ടപരിഹാരമായി നല്‍കി പ്രശ്‌നം പരിഹരിക്കുക ആയിരുന്നു.

യാനത്തിലുണ്ടാവരില്‍ ചിലര്‍ കടലില്‍ചാടി രക്ഷപ്പെടുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ പള്ളിത്തോട് സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള 'പ്രത്യാശ'യെന്ന വള്ളത്തിലാണ് കപ്പലിടിച്ചത്.