തൃശ്ശൂര്‍: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്നാസ് (27) എന്നിവരാണ് അറസ്റ്റിലായത്. വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിസിന് പഠിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.