- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിലെ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് വന്‍ ഹിറ്റ്; വരുമാനം ഒരു കോടിയിലേക്ക്
മൂന്നാറിലെ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് വന്‍ ഹിറ്റ്
മൂന്നാര്‍: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള മൂന്നാറിലെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് വന്‍ ഹിറ്റ്. ഈ മാസം വരുമാനം ഒരു കോടിയിലേക്ക് എത്തും. 84.5 ലക്ഷം രൂപയാണ് ഈ മാസം മൂന്ന് വരെ ലഭിച്ച വരുമാനം . ഇക്കാലയളവില്‍ 27,842 പേരാണ് ബസില്‍ യാത്ര ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വരുമാനം ഒരു കോടിയിലെത്തുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
അപ്പര്‍ ഡക്കില്‍ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. മൂന്നാറില്‍ നിന്നു കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് ട്രിപ്. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 8നാണ് വിനോദസഞ്ചാരികള്‍ക്കായി മൂന്നാര്‍ ഡിപ്പോയില്‍ നിന്നു ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചത്.ബസിന്റെ മുകള്‍നിലയില്‍ 38 പേര്‍ക്കും താഴെ 12 പേര്‍ക്കും യാത്ര ചെയ്യാം. രാവിലെ 9, 12.30, ഉച്ചകഴിഞ്ഞ് 4 മണി എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്. ടിക്കറ്റുകള്‍ നേരിട്ടും ഓണ്‍ലൈനായും ബുക്ക് ചെയ്യാം.