- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു വീഴ്ത്തി; വടക്കഞ്ചേരി ദേശിയപാതയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കാർ ഇടിച്ചുകയറി അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: വടക്കഞ്ചേരിയില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 544ല്‍ അഞ്ചുമൂര്‍ത്തീമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് കാല്‍നട യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂര്‍ ചെമ്മണംകാട്ടില്‍ കിഷോര്‍ (26) എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡ് മുറിച്ച് കടക്കാന്‍ നില്ക്കുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവാക്കളെ ഉടന്‍ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Next Story