- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; ജീവനൊടുക്കിയതായി പോലിസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു: പൂജാരി അറസ്റ്റില്‍
ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; പൂജാരി അറസ്റ്റിൽ
ന്യൂഡല്‍ഹി: ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, യുവതി ആത്മഹത്യ ചെയ്തതായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍. ദിനേശ് ശര്‍മ എന്നയാളാണ് ഭാര്യ സുഷമ ശര്‍മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ കേശവപുരത്താണ് സംഭവം. കൊലപാതകത്തിനു ശേഷം ദിനേശ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ സുഷമയുടെ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി ദിനേശ് കുറ്റസമ്മതം നടത്തി. ദമ്പതികളുടെ 11 വയസ്സുള്ള മകളും ഇതേ മുറിയിലായിരുന്നു കിടന്നിരുന്നത്. എന്നാല്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടി ഇതൊന്നും അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
ദിനേശ് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രതിയായ ഭര്‍ത്താവിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സുഷമയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
''ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായെന്നും ദിനേശ് സുഷമയെ കൊന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ യഥാര്‍ഥ കാരണം ദിനേശിന്റെ വിവാഹേതര ബന്ധമാണ്. വര്‍ഷങ്ങളായി ഞങ്ങളുടെ സഹോദരി ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.'' സുഷമയുടെ സഹോദരന് പറഞ്ഞു.




