- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയബന്ധം പിടികൂടിയ ഭര്‍ത്താവിനെ കാമുകനെ ഉപയോഗിച്ച് കൊലപ്പെടുത്തി; മൂന്ന് മക്കളുടെ അമ്മയായ യുവതിയും കാമുകനും അറസ്റ്റില്‍
കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി യുവതി
മീററ്റ്: പ്രണയബന്ധം പിടികൂടിയ ഭര്‍ത്താവിനെ മൂന്ന് മക്കളുടെ അമ്മയായ യുവതി കാമുകനെ ഉപയോഗിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഭര്‍ത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അഞ്ജലിയും കാമുകനായ അജയ്യുമാണ് അറസ്റ്റിലായത്.
അജയുമായുള്ള അഞ്ജലിയുടെ ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം കൃഷിയിടത്തില്‍വെച്ച് അജയ് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ശരീരത്തില്‍ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തില്‍ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയതാകാം എന്നിയിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തില്‍ ഭാര്യ ഒളിവിലാണെന്നു മനസ്സിലായി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ക്ക് മറ്റൊരാളുമായി പ്രണയ ബന്ധമുണ്ടെന്ന് കണ്ടെത്തി. അജയ്യും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അജയ് കുറ്റം സമ്മതിച്ചു. അഞ്ജലി നിര്‍ദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാന്‍ഡ് ചെയ്തു.




