ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്.

ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. അച്ഛന്‍: ദിനേശ് കുറുപ്പ്. അമ്മ: വൃന്ദ. സഹോദരന്‍: വിനീത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വ്യാഴാഴ്ച കല്ലാച്ചിയിലെ വീട്ടുവളപ്പില്‍.