- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചു വെച്ചു; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി: നവവധു നേരിട്ടത് കൊടിയ പീഡനം
സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; നവവധു നേരിട്ടത് കൊടിയ പീഡനം
പുനെ: വിവാഹനാള്‍ മുതല്‍ നവവധുവിന് ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നതായി പരാതി. സ്വവര്‍ഗാനുരാഗിയാണെന്ന് മറച്ചുവെച്ചാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. വിവാഹ ദിനം മുതല്‍ തന്നോട് ഒരു അടുപ്പവും കാണിക്കാതിരുന്ന ഭര്‍ത്താവ് ശാരീരികമായി യുവതിയെ ഉപദ്രവിക്കുക ആയിരുന്നു. ഭര്‍ത്താവ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു. ഇതോടെ 29കാരിയായ യുവതി പോലിസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും നാല് ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പുനെയില്‍ യെര്‍വാഡയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതല്‍ ഭര്‍ത്താവ് യുവതിയോട് അകലം പാലിച്ചിരുന്നു. ശാരീരിക ബന്ധമൊന്നും ഇരുവര്‍ക്കുമിടയില്‍ സംഭവികത്കാതെ വന്നതോടെ വൈദ്യപരിശോധന നടത്താമെന്ന് യുവതി പറഞ്ഞപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. എന്നിട്ടും പെരുമാറ്റത്തില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
രണ്ട് മാസമായിട്ടും ഇതു തുടര്‍ന്നതോടെ യുവതി ഭര്‍തൃവീട്ടുകാരെ സമീപിച്ചു. പക്ഷേ തന്നെ ആശ്വസിപ്പിക്കുന്നതിന് പകരം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭര്‍തൃ വീട്ടുകാര്‍ ചെയ്തതെന്ന് യുവതി പറയുന്നു. ഇതിനിടെ ഭര്‍ത്താവ് നിരവധി തവണ സിഗററ്റ് കുറ്റി ഉപയോഗിച്ച് ശരീരം പൊള്ളിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ തടഞ്ഞു. ഭര്‍ത്താവിന് ജിംനേഷ്യത്തില്‍ പോകാന്‍ വീട്ടില്‍ നിന്നും 60,000 രൂപ കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചു.
പിന്നീട് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ഭര്‍ത്താവ് സമ്മതിച്ചതായും യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും യര്‍വാഡ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.




