തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. ഇടതുഭരണം നാടിനെ ദുരിതത്തിലാക്കിയെന്ന മുദ്രാവാക്യം മുഴക്കിയാണ് തൃശൂര്‍ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പിണറായി വിജയന്റെ കോലം ചങ്ങാടത്തില്‍ കെട്ടിവെച്ചാണ് തോട്ടില്‍ ഒഴുക്കിയത്.

കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി പ്രതിഷേധിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സമസ്ത മേഖലകളിലെയും വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടിയെന്നും എല്‍ഡിഎഫ് സര്‍ക്കാറിനെ ജനം താഴെയിറക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിന് ശേഷം ചങ്ങാടവും കോലവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോട്ടില്‍നിന്നെടുത്ത് മാറ്റി.