എസ് രാജീവ്‌

തിരുവല്ല: കുടുംബാംഗങ്ങളുമായി ഏറെ നാളായി അത്ര രസത്തിലല്ലാതിരുന്ന വയോധികന്‍ കിടപ്പുമുറിയില്‍ തീ കൊളുത്തി ജീവനൊടുക്കി. ചാത്തങ്കരി കൊല്ലാറ തമ്പി എന്ന് വിളിക്കുന്ന കെ.വി.എബ്രഹാം (65) ആണ് മരിച്ചത്. ബുധന്‍ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് ഭാര്യയും രണ്ട് ആണ്‍മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.

തിരുവല്ലയില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചുവെങ്കിലും എബ്രഹാം മരണപ്പെട്ടു. പുളിക്കീഴ് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന തമ്പി ഏറെക്കാലമായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചു വന്നിരുന്നത്.