തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക്. സമരം ചെയ്യുന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചര്‍ച്ച നടക്കുക. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും. ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, മതിയായ തസ്തിതകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം, ഇന്ന് മുതല്‍ നെടുമങ്ങാട് ആശുപത്രിയിലെ ഒപി ഡ്യൂട്ടി പുനരാരംഭിക്കും. ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിയുമായും കെജിഎംഒഎ സഹകരിക്കും.