- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു; മനോജ് പിതാവിനെ ആക്രമിച്ചത് ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ
മകന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (63) ആണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് കെലാപതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ മനോജ്, മരത്തടി കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
കഴിഞ്ഞമാസം 23ന് കൂനത്തറയ്ക്ക് സമീപം ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വച്ചാണ് സംഭവം. ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനിടയില്‍ മകന്‍ മനോജ് മരത്തടി കൊണ്ട് ഉണ്ണികൃഷ്ണനെ തലക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം മനോജ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ഉണ്ണികൃഷ്ണനെ ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി ഉണ്ണികൃഷ്ണന്‍ മരിച്ചത്. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട മനോജിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ്പിടികൂടിയിരുന്നു. ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്‍ഡില്‍ ആണ് മനോജ്.


