- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തങ്ങയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മുത്തങ്ങയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

X
ബത്തേരി: വയനാട്ടില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മുത്തങ്ങ കല്ലൂരിലുണ്ടായ അപകടത്തില്‍ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും യുവതിയും യുവാവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ നിലവില്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story


