- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് മാറ്റി നിയമിച്ചു. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ നിര്‍ണായക നടപടി.
കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി. ഫറാഷിനെയാണ് മാറ്റിയത്. പകരം, നിലവില്‍ തൃശൂര്‍ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ കോഴിക്കോട് പുതിയ പൊലീസ് മേധാവിയായി നിയമിച്ചു. തൃശൂര്‍ റെയിഞ്ച് ഡിഐജിയായി തോംസണ്‍ ജോസിനാണ് ചുമതലയേല്‍ക്കുക.
കൂടാതെ, ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും തളിപ്പറമ്പ് ആര്‍ഡിഓയായി എസ്. വന്ദനയെയും കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറലായി സച്ചിന്‍ കൃഷ്ണയെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
കേരളത്തിന് പുറമെ പശ്ചിമബംഗാളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ നടപടികള്‍ സ്വീകരിച്ചു. അവിടെ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണര്‍മാരെയും കമ്മീഷന്‍ മാറ്റി നിയമിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.


