- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ വിട്ട് മൂവാറ്റുപുഴയിലെത്തി വോട്ട് ചോദിച്ചു; മാറിക കവലയിൽ ഉഗ്രൻ പ്രസംഗം; അമളി തിരിച്ചറിഞ്ഞപ്പോൾ 'ഇത് എന്റെ മണ്ഡലമല്ലെന്ന് അറിഞ്ഞില്ല' എന്ന് സ്ഥാനാർത്ഥിയുടെ ഏറ്റുപറച്ചിൽ

X
തൊടുപുഴ: തിരഞ്ഞെടുപ്പ് ആവേശത്തിൽ അതിരുകൾ മറന്ന് വോട്ട് തേടിയ സ്ഥാനാർത്ഥിക്ക് പറ്റിയത് വലിയൊരു അമളി. സ്വന്തം മണ്ഡലവും ജില്ലയും പിന്നിട്ട് അയൽ ജില്ലയിലെ കവലയിലെത്തിയാണ് സ്ഥാനാർത്ഥി പ്രസംഗം തകർത്തത്. പ്രസംഗം കഴിഞ്ഞപ്പോഴാണ് താൻ നിൽക്കുന്നത് മറ്റൊരു നിയോജക മണ്ഡലത്തിലാണെന്ന വിവരം സ്ഥാനാർത്ഥി തിരിച്ചറിയുന്നത്. അതോടെ സ്ഥാനാർഥി തന്നെ സംഭവം ഏറ്റു പറഞ്ഞു: ‘ഈ സ്ഥലം തൊടുപുഴയിൽപ്പെട്ടതല്ലെന്നു ഞാനറിഞ്ഞില്ല.’ സ്ഥാനാർത്ഥിയുടെ കുറ്റസമ്മതം കേട്ട് കൂടിനിന്നവർക്കിടയിൽ ചിരി പടർന്നു. മൂവാറ്റുപുഴ മണ്ഡലത്തിൽപെടുന്ന മാറിക കവലയിലാണ് സംഭവം.
Next Story


