- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിവോട്ടിന് ഹല്‍വ കിട്ടിയില്ല; പരാതിപ്പെട്ട യുവാവിന് സ്പീഡ് പോസ്റ്റില്‍ അയച്ച് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
കന്നിവോട്ടിന് ഹല്‍വ കിട്ടിയില്ല; സ്പീഡ് പോസ്റ്റില്‍ അയച്ച് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവല്ല: കന്നിവോട്ടിന് സമ്മാനമായി ഹല്‍വ കിട്ടിയില്ല എന്നു പരാതിപ്പെട്ട വോട്ടര്‍ക്ക് ഹല്‍വ സ്പീഡ് പോസ്റ്റില്‍ അയച്ച് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നെടുമ്പ്രം അമിച്ചകരി ചോതിയകടവില്‍ എട്ടില്‍ ആരോണ്‍ ഫിലിപ്പ് ജേക്കബിനാണ് (19) തപാല്‍ വഴി ഹല്‍വ എത്തിയത്. ആരോണ്‍ ഇമെയിലായി പരാതി അയച്ചതോടെയാണ് ഇന്നലെ തപാലില്‍ ഇപ്പോഴത്തെ താമസസ്ഥലമായ കോട്ടയം ദേവലോകം അരമന ക്യാംപസില്‍ ഹല്‍വ എത്തിയത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ 178-ാം ബൂത്തായ അമിച്ചകരി മാര്‍ത്തോമ്മാ എല്‍പി സ്‌കൂളിലായിരുന്നു ആരോണ്‍ കന്നിവോട്ട് ചെയ്തത്. സമ്മാനം ചോദിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ മാത്രം എന്നായിരുന്നു മറുപടി. തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ആരോണ്‍ ഇമെയില്‍ അയച്ചു. വാഗ്ദാനം പാലിക്കാത്തതു പരിശോധിക്കണമെന്നും ഭാവിയില്‍ നീതിയും സുതാര്യതയും ഉറപ്പാക്കണം എന്നുമായിരുന്നു ആരോണിന്റെ അഭ്യര്‍ഥന. തുടര്‍ന്ന് അഡിഷനല്‍ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഫോണിലൂടെ ബന്ധപ്പെട്ട് ഹല്‍വ എത്തിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.


