പാലക്കാട്: ഒറ്റപ്പാലം നഗരത്തിലെ ബാർ ഹോട്ടലിൽ ബിൽ അടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. തോട്ടക്കര പറയങ്കണ്ടത്തിൽ മജീദിനാണ് വയറിൽ കുത്തേറ്റത്. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ 4 പേർ പിടിയിലായി. ലക്കിടി സ്വദേശി നിഷിൽ, എസ്‌.ആർ‌.കെ നഗർ സ്വദേശി സക്കീർ ഹുസൈൻ, കണ്ണിയംപുറം സ്വദേശി അബ്ബാസ്, പാലക്കാട് സ്വദേശി ഷബീർ അലി എന്നിവരാണ് പിടിയിലായത്.

ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.