- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ. അജയ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പന്തലായനി കാട്ടുവയൽ താഴത്ത് കെ.ടി. ആദർശിന് (25) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്‌സിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ ആദർശ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അജയിന്റെ മാതാവ്: നിഷ. സഹോദരി: ആർഷ.


