- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ നേതാവ് പി രാജു അന്തരിച്ചു; അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന നേതാവ്
സിപിഐ നേതാവ് പി രാജു അന്തരിച്ചു
കൊച്ചി: സിപിഐ നേതാവ് പി രാജു അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. മുന്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും പറവൂര്‍ എംഎല്‍എയും ജനയുഗം കൊച്ചി യുണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991ലും 96ലുമാണ് പറവൂര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി അദ്ദേഹം വിജയിച്ചു കയറിയത്. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. അവസാന കാലത്ത് പാര്‍ട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തില്‍ അത്ര സജീവമായിരുന്നില്ല.
Next Story