- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ റോഡരികിലേക്ക് തെറിച്ച് വീണു; വയോധികന് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് മടങ്ങുന്നതിനിടെ
പാലക്കാട്: സൈക്കിളിൽ റോഡ് വശത്തുകൂടി സഞ്ചരിക്കുന്നതിടെ റോഡരികിലേക്ക് തെറിച്ച് വീണ് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കടവല്ലൂര്‍ കൊരട്ടിക്കര പ്രിയദര്‍ശിനി വാഴപ്പുള്ളി വീട്ടിൽ ബാലൻ (75) ആണ് മരിച്ചത്.
ലോട്ടറി വിൽപ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൂറ്റനാട് ന്യൂ ബസാറിന് സമീപമാണ് സമീപമാണ് അപകടം നടന്നത്.
ഒരു ടിപ്പർ ലോറി അടുത്തുകൂടി പോയപ്പോൾ ആണ് വയോധികൻ റോഡിലേക്ക് വീണത്. ബാലനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story