- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; പുളിക്കീഴില്‍ രണ്ട് പോക്‌സോ കേസുകളില്‍ നാലുപേര്‍ കസ്റ്റഡിയില്‍
പുളിക്കീഴില്‍ രണ്ട് പോക്‌സോ കേസുകളില്‍ നാലുപേര്‍ കസ്റ്റഡിയില്‍

X
തിരുവല്ല : പുളിക്കീഴ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളില്‍ നാലുപേര്‍ കസ്റ്റഡിയില്‍. 17 വയസുള്ള പെണ്‍കുട്ടി കൗണ്‍സലിങിനിടെ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ അതുല്‍, വിഷ്ണു, ആദര്‍ശ് എന്നിവര്‍ പിടിയിലായി.
പൊടിയാടി ജംഗ്ഷന് സമീപത്തുനിന്ന് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി 13 വയസ്മുതല്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൂചനയുണ്ട്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്.
മറ്റൊരു കേസില്‍ ചങ്ങനാശേരി സ്വദേശിയായ സൂരജ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
Next Story


