അമ്പലപ്പുഴ: ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്രയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെസ്റ്റ് ബംഗാൾ സൗത്ത് പർഗാന കാന്നിംഗ് സ്വദേശിയായ ഇർഫാൻ ഖാനെയാണ് പുന്നപ്ര പോലീസ് കൈയ്യോടെ പൊക്കിയത്.

പുതുശ്ശേരി ചിറയിൽ കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി അതിക്രമിച്ചു കയറി 13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കു വിളക്കുകളും 1 ഓട്ടു കിണ്ടിയും കവർന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്.

പുന്നപ്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ ജി എ എസ് ഐ അനസ്, എസ് സി പി ഒ ജോജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്.