കൊല്ലം: കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ എസ്എൻ പുരം സ്വദേശി ഷാരുവാണ് കൊല്ലപ്പെട്ടത്. ഇവരെ ലാലുമോൻ എന്നയാൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പുത്തൂർ സ്വദേശി ലാലുമോൻ. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. പ്രതിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ അറസ്റ്റിലായ ലാലുമോൻ റിമാൻഡിൽ കഴിഞ്ഞിരുന്നു.