- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക വീട്ടില്‍ കയറി യുവാവിനെ മര്‍ദ്ദിച്ച കേസ്; അക്രമികള്‍ എത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു; പ്രതികൾക്കായുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കി പോലീസ്
കോഴിക്കോട്: വാടക വീട്ടില്‍ കയറി യുവാവിനെ മര്‍ദ്ദിച്ച് കടന്നുകളഞ്ഞ മൂന്നംഗസംഘത്തിനായി തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. യുവാവും അമ്മയും മാത്രമാണ് ബീറ്റിൽ താമസിച്ചിരുന്നത്. എന്നാൽ ഇയാള്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കിലാണ് മൂന്നംഗ സംഘം യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏർപ്പെട്ട സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വീടിന്റെ വാതിലും ജനലും തകര്‍ത്ത നിലയിലാണ്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളയുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇവര്‍ ഉപേക്ഷിച്ച് കടന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാക്കൂര്‍ പോലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.