- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടം; ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
കാക്കനാട്: സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി കാക്കനാട് സീപോർട്ട് റോഡിന് സമീപത്ത് 7.30നായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഒരു ബസ് യാത്രക്കാരി മരിച്ചിരുന്ന്. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. അപകടത്തിൽ 22 പേർക്കാണ് പരിക്കേറ്റു. ബസ് ഡ്രൈവർ നിഹാലിനെതിരെ ആണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.
സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിൽ എത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് അപകടം. എതിർഭാഗത്ത് നിന്ന് എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം 30ൽ അധികം യാത്രക്കാരുണ്ടായിരുന്നു.
ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിക്കുകയായിരിന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗതയും കാരണമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ ഒരാളായായിരുന്നു മരിച്ച നസീറ. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടമുണ്ടായത്.
ബിആൻഡ്ബി ആശുപത്രിയിൽ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. സൺറൈസ് ആശുപത്രിയിൽ ഏഴും മെഡിക്കൽ കോളേജിൽ രണ്ടു പേരുമാണ് ചികിത്സയിലിലുള്ളത്. ഇതിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.