പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിൽ ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണ ആരംഭിച്ച് പൊലീസ്. 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം.

ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. ശേഷം താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷിടിക്കുകയായിരുന്നു. മോഷ്ടാക്കൾ കുടുംബവുമായി അടുപ്പമുള്ളവരാണെന്ന് സംശയമുണ്ട്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.