- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ..ആരാടാ..'; അശ്വതിയുടെ വരവ് അത്ര ഇഷ്ടപ്പെട്ടില്ല; സമയ ക്രമത്തെ ചൊല്ലി തർക്കം; പൊടുന്നനെ നടുറോഡിൽ ജീവനക്കാരുടെ തല്ലുമാല; തലയിൽ കൈവച്ച് കണ്ടുനിന്നവർ; കേസെടുത്ത് പോലീസ്
പാലക്കാട്: സമയത്തെച്ചൊല്ലിയുള്ള തർക്കം നടുറോഡിൽ കൂട്ടത്തല്ലിൽ കലാശിച്ചു. പാലക്കാട് മരുതറോഡിൽ വെച്ച് മേച്ചേരി ബസ് ജീവനക്കാരും അശ്വതി ബസ് ജീവനക്കാരും തമ്മിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംഘർഷമുണ്ടായത്. സംഭവത്തിൽ ആറ് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
തർക്കം രൂക്ഷമായതോടെ ഇരുവിഭാഗം ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് വഴിമാറുകയുമായിരുന്നു. മേച്ചേരി ബസിലെ ജീവനക്കാരനായിരുന്ന രാജേഷ് കുമാർ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യാത്രാസമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.
റോഡിൽ അരങ്ങേറിയ ബഹളത്തെ തുടർന്ന് ഗതാഗതതടസ്സമുണ്ടായി. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ബസ് ജീവനക്കാർ തമ്മിലുള്ള ഇത്തരം സംഘർഷങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം റോഡപകടങ്ങൾക്കും കാരണമാകാറുണ്ട്.