- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ ജി സുധാകരന് ആര്‍എസ്പിയുടെ പുരസ്‌കാരം; പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം സുധാകരന് സമ്മാനിക്കും; ഏറ്റുവാങ്ങാനെത്തുമെന്ന മുതിര്‍ന്ന നേതാവ്
പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന് സമ്മാനിക്കും
തിരുവനന്തപുരം: പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. ആര്‍ എസ് പി മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മുന്‍ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തു.
ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പാര്‍വ്വതി ചന്ദ്രചൂഡന്‍ അറിയിച്ചു.
ജി സുധാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തും. സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് ജി സുധാകരന് ആര്‍എസ്പിയുടെ പുരസ്‌കാരം.