തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി പ്ലസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാറില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്.

2023ലാണ് സംഭവം. നിരന്തര ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിക്ക് വിവാഹാഭ്യര്‍ഥന നല്‍കി പലതവണ പീഡിപ്പിച്ചു. ഒടുവില്‍ താന്‍ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞതോടെയാണ് കുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷിറാസിനെ റിമാന്‍ഡ് ചെയ്തു.