തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. കൊടും ചൂടിന് തെല്ലൊരു ആശ്വാസമായി മാനം വീണ്ടും ഇരുളുന്നു. കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ യെല്ലോ അലർട്ടും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയുണ്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴ സാധ്യത ഏറ്റവും ശക്തം. മഴ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.