- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ശക്തമായ മഴ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്ക് ശേഷമാണ് തലസ്ഥാനത്ത് മഴ ശക്തമായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (2024 നവംബർ 5) മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ വരും ദിവസങ്ങളിലേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയും ഉണ്ട്.
Next Story