പത്തനംതിട്ട: പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് തീപിടിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. തീപിടിത്തത്തിൽ വാഹനം പൂർണമായും കത്തിയമർന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തി ഇറങ്ങിയതിനാൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.