- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അപകടം ഉണ്ടായാൽ സൂപ്പർ ഹീറോയെ പോലെ അവർ പാഞ്ഞെത്തും; ശരണപാതയിലൂടെ നിങ്ങൾക്ക് പേടി ഇല്ലാതെ പോകാം; അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഹെൽപ് ലൈൻ നമ്പറുകൾ
പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ (ശരണപാത) അപകടമോ വാഹന തകരാറോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായത്തിനായി മോട്ടോർ വാഹന വകുപ്പിനെ (MVD) ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേഫ് സോൺ കൺട്രോൾ റൂം ഹെൽപ് ലൈൻ നമ്പറുകൾ അധികൃതർ പുറത്തുവിട്ടു.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകളിൽ നിന്ന് സഹായം ലഭിക്കും. വാഹന നിർമ്മാതാക്കളുടെ ബ്രേക്ക്ഡൗൺ സഹായം, ക്രെയിൻ റിക്കവറി, ആംബുലൻസ് സേവനങ്ങൾ എന്നിവ എല്ലായ്പ്പോഴും ലഭ്യമാകും.
കൺട്രോൾ റൂം നമ്പറുകൾ:
ഇലവുങ്കൽ: 9400044991 / 9562318181
എരുമേലി: 9496367974 / 8547639173
കുട്ടിക്കാനം: 9446037100 / 8547639176
ഇ-മെയിൽ : safezonesabarimala@gmail.com
Next Story




