- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദയവും പഴശിരാജയും: കണ്ണൂരിന് മറക്കാന്‍ കഴിയാത്ത രണ്ട് എം.ടി ചിത്രങ്ങള്‍
കണ്ണൂര്‍: എംടി തിരക്കഥ എഴുതിയ പ്രധാനരണ്ടു സിനിമകളുടെ ചിത്രീകരണം നടന്നത് കണ്ണൂരിലാണ.് 'മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സദയമെന്ന സിബി മലയില്‍ ചിത്രവും ഹരിഹരന്‍ സംവിധാനം ചെയ്ത പഴശിരാജയുടെയും ചിത്രീകരണം കണ്ണൂരിലാണ് നടന്നത്. രണ്ട് പെണ്‍കുട്ടികളെ കൊന്നതിന് സത്യനാഥനെന്ന കമേര്‍ഷ്യല്‍ ചിത്രകാരനെ തൂക്കി കൊല്ലുന്നതിന്റെ അവസാന നാളുകള്‍ ചിത്രീകരിച്ചത് പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കണ്ണുകള്‍ കൊണ്ടും കൈ വിരലുകള്‍ കൊണ്ടുപോലും മോഹന്‍ലാല്‍ അനതി സാധാരണമായി അഭിനയിച്ച ചിത്രമായിരുന്നു സദയം.
ഏറ്റവും മികച്ച ചിത്രത്തിനും നടനും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സദയത്തെ തേടിയെത്തി. എം.ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലായിരുന്നു സദയം. പഴശിരാജയെന്ന ഇതിഹാസചിത്രമായിരുന്നു മറ്റൊന്ന് 'ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം ' കൂടാളി എന്നിവടങ്ങളിലായിരുന്നു. പഴശിപട്ടാളത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കുതിരവണ്ടി പാഞ്ഞുകയറി പ്രദേശവാസിയായ യുവാവ കൂടാളിയില്‍ മരിച്ചിരുന്നു.
നിര്‍മ്മാതാവായ ഗോകുലം ഗോപാലന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്ന സംഭവത്തെ തുടര്‍ന്ന് ചിത്രീകരണവും താല്‍ക്കാലികമായി മുടങ്ങി. എന്നാല്‍ ചിത്രീകരണം പുനരാരംഭിച്ച ഈ മമ്മൂട്ടി ചിത്രം സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.