കൊല്ലം: കൊല്ലത്ത് എസ്ഡിപിഐ വഖഫ് സംരക്ഷണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് വഖഫ് ഭേദഗതിയിലൂടെ ആർ.എസ്.എസ്- ബിജെപി ഭരണകൂടം നടത്തുന്നതെന്ന് ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. എസ്ഡിപിഐ കൊല്ലത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ബിൽ രാജ്യത്തിന്റെ ഭരണഘടനയുടെ കഴുത്തിൽ കത്തിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫൈസി, എസ്ഡിപിഐ ദേശിയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെപി മുഹമ്മദ്, വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, പി. ആർ സിയാദ്, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.കെ സലാഹുദീൻ,ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു.